നടിയെ ആക്രമിച്ച കേസ്..വിചാരണ നീട്ടിക്കൊണ്ടു പോകുന്നത് ദിലീപെന്ന് പൾസർ സുനി…
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടു പോകുന്നത് ദിലീപ് ആണെന്ന് പള്‍സര്‍ സുനി സുപ്രീംകോടതിയില്‍. ദിലീപിന്റെ അഭിഭാഷകര്‍ വിസ്താരം അനന്തമായി നീട്ടിക്കൊണ്ടുപോയിയെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസത്തോളമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ വിസ്താരം നടത്തിയതെന്നും പള്‍സര്‍ സുനി ചൂണ്ടിക്കാട്ടി.
ഇത്രയേറെ വിസ്താരം നീണ്ടിട്ടും വിചാരണ കോടതിയോ, പ്രോസിക്യൂഷനോ ഇതിനെ എതിര്‍ത്തില്ലെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഇതോടെ വിചാരണ കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു . എങ്ങനെയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ, കേസിലെ ഒരു പ്രതിയുടെ അഭിഭാഷകന് ഇത്രയും കാലം വിചാരണ ചെയ്യാന്‍ വിചാരണ കോടതി അനുവദിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു. ഇതെന്തുതരം വിചാരണയാണ് നടക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.