നടിയെ ആക്രമിച്ച കേസ്…..മെമ്മറി കാർഡ് ചോർത്തിയവർക്ക് മാതൃകാപരമായ ശിക്ഷ നൽകണം ….

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ ‘അതിജീവിതയായ നടിക്കൊപ്പം’ കൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിലെ നീതിന്യായ സംവിധാനത്തിന് സംഭവിച്ച ഗുരുതരമായ വീഴ്ചയാണിത്. കേസിലെ നിർണായക തെളിവ് മാത്രമല്ല അക്രമത്തിനിരയായ സ്ത്രീയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതു കൂടിയാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ. അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മെമ്മറി കാർഡ് അനധികൃതമായി തുറന്നതായി ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തിയത്.

കുറ്റക്കാരായ അങ്കമാലി കോടതി മജിസ്ട്രേറ്റ് ലീന റഷീദ് ,ജില്ലാ ജഡ്ജിയുടെ പേഴ്സണൽ സ്റ്റാഫ് മഹേഷ്, വിചാരണക്കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെ കേസെടുക്കണമെന്നും സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിന് നിവേദനം നൽകാനും സോഷ്യൽ മീഡിയ വഴി ഒരു ലക്ഷം ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതി, നിയമവകുപ്പ് മന്ത്രി എന്നിവർക്ക് കത്തുകൾ അയയ്ക്കാനും യോഗം തീരുമാനിച്ചു.

Related Articles

Back to top button