നടിയെ ആക്രമിച്ച കേസ്…..അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും….

കൊച്ചി: മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. തീര്‍പ്പാക്കിയ കേസില്‍ ഉപഹര്‍ജി നല്‍കിയ നടപടി നിയമപരമാണോ എന്ന കാര്യവും ഹൈക്കോടതി പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം എന്ന ആവശ്യത്തിലും അതിജീവിതയുടെ അഭിഭാഷകന്‍ വാദം അറിയിക്കും.

തൻ്റെ ഭാഗം കേള്‍ക്കാതെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് അതിജീവിതയുടെ പ്രധാന ആക്ഷേപം. ലഭിച്ച മൊഴികള്‍ അനുസരിച്ച് സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തിയില്ല. ഈ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ഉപഹര്‍ജിയിലെ ആവശ്യം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവാണ് മെമ്മറി കാര്‍ഡ്.

Related Articles

Back to top button