നടിയെ അധിക്ഷേപിച്ച കേസ്..വ്ലോഗർ സൂരജ് പാലാക്കാരന് ജാമ്യം…
യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗര്‍ സൂരജ് പാലാക്കാരന് ജാമ്യം.ഇടപ്പള്ളി സ്വദേശി നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ചിത്രം സഹിതം യുവതിയെ അപമാനിച്ചെന്നായിരുന്നു എഫ്ഐആർ.
അപകീർത്തികരമായ വിഡിയോ ആത്മാഭിമാനത്തെയും സ്‌ത്രീത്വത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് സൂരജ് പാലാക്കാരനെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.