നടന്‍ നാസറിന്‍റെ മകന്‍ വിജയിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു…

തമിഴകത്ത് മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറെ പേരുള്ള നടനാണ് നാസര്‍. ഇപ്പോഴിതാ കടുത്ത വിജയ് ആരാധകനായ അദ്ദേഹത്തിന്റെ മകൻ ഫൈസല്‍ വിജയ് രൂപം നല്‍കിയ രാഷ്ട്രീയ കക്ഷിയായ തമിഴക വെട്രി കഴകത്തില്‍ മെമ്പര്‍ഷിപ്പ് എടുത്തതാണ് വാര്‍ത്തയാകുന്നത്.നാസറിന്‍റെ ഭാര്യ കമീലിയ നാസറാണ് മകന്‍ വിജയിയുടെ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്ത കാര്യം ഫോട്ടോ സഹിതം ലോകത്തെ അറിയിച്ചത്. ‘2014 നടന്ന അപകടത്തിന് ശേഷം അവന്‍ കണ്ണ് തുറന്നപ്പോള്‍ ഓര്‍മ്മയുള്ള ഒരേ ഒരു വ്യക്തി വിജയി ആയിരുന്നു. അത്രയും വലിയ ആരാധകനായിരുന്നു അവന്‍. ഇന്ന് അവന്‍ അതേ ആരാധനയോടെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലും ചേര്‍ന്നു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Related Articles

Back to top button