നടന്‍ എം സി ചാക്കോ അന്തരിച്ചു…
പ്രശസ്ത അഭിനേതാവ് എം.സി. കട്ടപ്പന (എം സി ചാക്കോ 75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു.സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1977ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സിന്റെ ‘പുണ്യതീർഥംതേടി’എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത് .പിന്നീട് മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലേറെ വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന്, വാഴ്‌വേ മായം, പെരുന്തച്ചന്‍, ആരും കൊതിക്കുന്ന മണ്ണ് തുടങ്ങിയവ ചാക്കോ അഭിനയിച്ച ശ്രദ്ധേയ നാടകങ്ങളാണ്.
2007 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി.കാഴ്ച, അമൃതം, പകൽ, പളുങ്ക്, മധുചന്ദ്രലേഖ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.