നടന്നു പോയ വിദ്യാർഥികളെ തടഞ്ഞു നിർത്തി ക്രൂരമർദ്ദനം..സംഭവം തൃശ്ശൂരിൽ…
തൃശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം. മദ്യപിച്ച് കാറിലെത്തിയ സംഘം വിദ്യാര്‍ഥികളെ വഴിയിൽ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. വി ആര്‍ പുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികൾക്കാണ് മർദ്ദനം ഏറ്റത്.
ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ഥികള്‍ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. കൂട്ടത്തിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികളെ കാറിലെത്തിയ സംഘം സമീപത്തെ വീട്ടിലേക്ക് വലിച്ചുകൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജോഷ്വ ജോഷി, ആബേല്‍ ബിനോയ്, ആല്‍വിന്‍ ഷാജു എന്നിവര്‍ ചികിത്സയിലാണ്.