നജീബ് കാന്തപുരത്തിനെതിരെയുള്ള ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഇടത് സ്ഥാനാർഥി കെ.പി മുസ്തഫ….
പെരിന്തൽമണ്ണ നിയമസഭാ മണ്ഡലം പ്രതിനിധി മുസ്‍ലിം ലീഗിലെ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് നൽകിയ കേസിലെ ഹൈക്കോടതി വിധി അംഗീകരിക്കുന്നതായി പരാതിക്കാരനായ സിപിഐഎം സ്വതന്ത്ര സ്ഥാനാർഥി കെപിഎം മുസ്തഫ. വർഷങ്ങൾ നീണ്ടുപോയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ മേൽകോടതിയിലേക്ക് അപ്പീലിനില്ലെന്നും നിയമപോരാട്ടം അവസാനിപ്പിക്കുകയാണെന്നും മുസ്തഫ പ്രതികരിച്ചു.
‘നജീബ് കാന്തപുരം എംഎൽഎക്ക് പ്രവർത്തന മേഖലയിൽ എല്ലാ ആശംസകളും നേരുന്നു. ഇനി ഒന്നര വർഷം മാത്രമേ നിയമസഭയുടെ കാലാവധി പൂർത്തിയാകാനുള്ളൂ. മറ്റൊരു നിയമപോരാട്ടത്തിന് സമയമില്ല. വോട്ടിങ്ങിലെ ഉദ്യോഗസ്ഥ പിഴവ് ചൂണ്ടികാണിച്ച് തെരഞ്ഞെടുപ്പിൻ്റെ സാധുതയാണ് കോടതിയിൽ ചോദ്യം ചെയ്തത്’ -കെ.പി മുസ്തഫ പറഞ്ഞു.