നഗ്നവീഡിയോ ചിത്രീകരിച്ചു.. ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ദമ്പതികൾ.. സംഭവം പെരിന്തൽമണ്ണയിൽ….
പെരിന്തൽമണ്ണയിൽ ബംഗാൾ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ .യുവാവിനെ തലയിണ കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇവർ മൊഴി നൽകി .പശ്ചിമബംഗാള്‍ സ്വദേശികളായ ബുദ്ധദേവ് ദാസ് (27), ഭാര്യ ദോളന്‍ ചപദാസ്(33) എന്നിവരെയാണ് ബംഗാളില്‍ നിന്ന് കേരള പൊലീസ് അറസ്റ്റ് ചെയ്തത്.പശ്ചിമബംഗാൾ ഹരിപൂര്‍ സ്വദേശി ദിപാങ്കര്‍ മാജിയുടെ മൃതദേഹം കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെരിന്തൽമണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം പുറത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് കണ്ടത്.
കൊല്ലപെട്ട യുവാവുമായി പരിചയമുള്ള ദമ്പതികൾ ഇടക്കിടെ ഇവിടെ വരാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഒരിക്കൽ വന്നപ്പോൾ ദിപാങ്കര്‍ മാജി യുവതിയുടെ നഗ്നവീഡിയോ ചിത്രീകരിക്കുകയും .ഇതുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുകയും ചെയ്തു .ഇതിന്റെ വൈരാഗ്യത്തിലാണ് ഇരുവരും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയത്. പതിവു പോലെ യുവാവിൻ്റെ താമസസ്ഥലത്തെത്തിയ ദമ്പതികൾ കൈയിൽ കരുതിയിരുന്ന ഉറക്ക ഗുളിക വെള്ളത്തിൽ കലർത്തി നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു .സംഭവത്തിന് ശേഷം പ്രതികൾ ബംഗാളിലേക്ക് കടന്നിരുന്നു. ബംഗാൾ പൊലീസിൻ്റെ സഹായത്തോടെ കേരള പൊലീസ് ബംഗാളിൽ എന്നിയാണ് പ്രതികളെ പിടികൂടിയത്. കുറ്റം സമ്മതിച്ച പ്രതികളെ വ്യാഴാഴ്ച പെരിന്തൽമണ്ണയിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.