നഗരസഭയുടെ മകളായ രഞ്ജിനിയുടെ കഴുത്തിൽ സുരാജ് മിന്നുകെട്ടി.
ആലപ്പുഴ: നഗരസഭയുടെ മകളായ രഞ്ജിനിയുടെ വിവാഹം മംഗളമായി നടന്നു . ആലപ്പുഴ നഗരസഭയുടെയും വനിതാ ശിശു വകുപ്പിന്റെയും കീഴിൽ പ്രവർത്തിക്കുന്ന വലിയകുളം മഹിളാമന്ദിരത്തിലെ രഞ്ജിനിയുടെ വിവാഹ ചടങ്ങിന് നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ്യം, വൈ ചെയർമാൻ പി.എസ്.എം ഹുസൈനും, നഗരസഭാഗങ്ങളും നേതൃത്വം നൽകിനന്നേ ചെറുപ്രായത്തിൽ നഗരസഭയുടേയും ,വനിതാ ശിശു വകുപ്പിൻ്റെയും മകളായ രഞ്ജിനിയെ കൈനകരി കുട്ടമംഗലം പൗവ്വത്ത് പറമ്പിൽ രമേശൻ -സുധർമ്മ ദമ്പതികളുടെ പുത്രൻ സുരാജാണ് വിവാഹം കഴിച്ചത്. രാവിലെ 10.45 നും 11 നും ഇടയ്ക്ക് നഗരസഭ ടൗൺ ഹാളിൽ നടന്ന വിവാഹ ചടങ്ങിൽമന്ത്രി സജി ചെറിയാൻ, അഡ്വ.എ.എം. ആരിഫ് എം.പി, എച്ച്.സലാം എം.എൽ.എ, ജില്ലാ കലക്ടർ എ.അലക്സാണ്ടർ ഐ.എ.എസ്, പോലീസ് മേധാവി ജയ് ദേവ്.ഐ.പി.എസ്, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ചുമതലയുള്ള ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസ് അടക്കമുള്ള സ്ഥിരം സമിതി അദ്ധ്യക്ഷർ, സെക്രട്ടറി നീതു ലാൽ, മഹിളാമന്ദിരം സൂപ്രണ്ട് ശ്രീദേവി ജി.ബി അടക്കമുള്ളവർ പങ്കെടുത്തു.