നക്സൽ ആക്രമണത്തിൽ മലയാളി ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവം..അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി…
ഛത്തീസ്ഗഢില്‍ നക്സൽ ആക്രമണത്തിൽ രണ്ട് സിആർ പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.ആക്രമണത്തിൽ മരിച്ച സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ ജവാൻ തിരുവനന്തപുരം പാലോട് സ്വദേശി ആർ വിഷ്ണുവിൻ്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
നക്‌സല്‍ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്‌ഫോടനത്തിലാണ് മലയാളി ഉൾപ്പടെ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടത്.തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍(35), കാണ്‍പൂര്‍ സ്വദേശി ശൈലേന്ദ്ര എന്നിവരാണ് വീരമൃത്യു വരിച്ചത്.. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട് .സുരക്ഷാ സേനയുടെ വാഹന വ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്.