ധനുഷ്-ഐശ്വര്യ വിവാഹമോചനം ഉടൻ…..

സംവിധായകൻ കസ്‌തൂരി രാജയുടെ മകനും, സംവിധായകൻ സെൽവരാഘവൻ്റെ ഇളയ സഹോദരനുമായ നടൻ ധനുഷും, തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നു. 2004 നവംബർ 18-ന് ചെന്നൈയിൽ വച്ചാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നുവിത്. ധനുഷ്-ഐശ്വര്യ ദമ്പതികള്‍ക്ക് രണ്ട് ആൺമക്കളുണ്ട്. യാത്ര, ലിം​ഗ എന്ന് പേരുള്ള രണ്ടുമക്കളാണ് ദമ്പതികൾക്കുള്ളത്. ഏകദേശം 20 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് ഇരുവരും ഒദ്യോഗികമായി വിരാമമിടാന്‍ പോകുന്നത്.ധനുഷിൻ്റെയും, ഐശ്വര്യ രജനികാന്തിൻ്റെയും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു. എന്നാല്‍ ധനുഷും, ഐശ്വര്യയും വിവാഹമോചനം നേടാൻ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും ചെന്നൈ കുടുംബ കോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ വിവാഹമോചനം നേടുന്നതിന്റെ ഔദ്യോ​ഗികമായ നടപടികളിലേക്ക് ഇരുവരും കടന്നിരിക്കുകയാണെന്ന് .

Related Articles

Back to top button