‘ദ കേരള സ്റ്റോറി’ ഒരിക്കലും കേരളത്തിൻറെ കഥയല്ല വി.ടി ബൽറാം
‘ദ കേരള സ്റ്റോറി’ സിനിമ ഇടുക്കി രൂപത പ്രദർശിപ്പിച്ചത് ചർച്ചാ വിഷയമായിരിക്കുകയാണ്. വിശ്വാസോത്സവത്തിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ നാലിന് ഇടുക്കി രൂപത ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചത്. രൂപതയിലെ പത്ത് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് പ്രദർശനം നടത്തിയത്. കേരളത്തിൽ ഇപ്പോഴും ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നും നിരവധി കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടുന്നതിനാലാണ് വിഷയം എടുത്തതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു. ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്തെത്തി. ഇത് ഒരു നിലയ്ക്കും കേരളത്തിന്റെ സ്റ്റോറി അല്ല എന്ന് എത്രയോ തവണ വസ്തുതകൾ വച്ച്, കണക്കുകൾ വച്ച്, ഈ നാട് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.