ദൽഹി മന്ത്രി അതിഷി മർലേനയെ ആശുപത്രിയിൽ..അപകടകരമായ നിലയില്‍…

ആംആദ്മി പാർട്ടി മന്ത്രി അതിഷി മർലേനയെ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയെ എല്‍എന്‍ജെപി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .ദില്ലി ജലക്ഷാമത്തിൽ നിരാഹാര സമരത്തിലായിരുന്ന അതിഷി മർലേനയുടെ ഷുഗർ ലെവൽ അപകടകരമായ നിലയിൽ താഴ്ന്നതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.ഷുഗർ ലെവർ 36ലേക്ക് താഴ്ന്നതോടെയാണ് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്.അതേസമയം ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

ജലക്ഷാമം രൂക്ഷമായ ഡൽഹിയിൽ, ഹരിയാനയിൽ നിന്ന് വെള്ളമാവശ്യപ്പെട്ടാണ് അതിഷി മാർലേന അനിശ്ചിതകാല നിരാഹാരസമരമിരിക്കുന്നത്.

Related Articles

Back to top button