ദേശീയ രാഷ്ട്രീയത്തിലേക്ക് ഉറ്റുനോക്കി രാജ്യം….

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉറ്റുനോക്കി രാജ്യം. നിലവിൽ കേവല ഭൂരിപക്ഷത്തിൽ ലീഡ് നില ഉയർത്തി ബിജെപി മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും നിതീഷ് കുമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ രാഷ്ട്രീയ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. അതിനിടെ, നിതീഷ് കുമാറിനെ പുകഴ്ത്തി ജെഡിയു നേതാവ് ഖാലിദ് അൻവർ രംഗത്തെത്തി. നിതീഷ് കുമാറിനെക്കാൾ മികച്ച പ്രധാനമന്ത്രിയെ കിട്ടില്ലെന്ന്‌ ഖാലിദ് അൻവർ വാർത്താ ഏജൻസിയായ എഎൻഎയോട് പ്രതികരിച്ചു.  ഇപ്പോൾ ഞങ്ങൾ എൻഡിഎയുടെ ഭാഗമാണ്. എന്നാൽ നിതീഷ് പ്രധാനമന്ത്രി ആകുമെന്ന പ്രതീക്ഷ ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ട്. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ബഹുമാനിക്കുന്ന നേതാവാണ് നിതീഷ് കുമാർ എന്നും ഖാലിദ് അൻവർ പറഞ്ഞു.

Related Articles

Back to top button