ദേശീയ പാതയിൽ തടി ലോറി മറിഞ്ഞു….വൈറ്റില ഇടപ്പള്ളി റൂട്ടിൽ ഗതാഗത നിയന്ത്രണം…

കൊച്ചി : ഇടപ്പള്ളി വൈറ്റില റൂട്ടിൽ ദേശീയ പാതയിൽ തടി ലോറി മറിഞ്ഞ് അപകടം. ലോറിയിലുണ്ടായിരുന്ന തടികൾ റോഡിലേക്ക് മറിഞ്ഞതോടെ സ്ഥലത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്. ഇടപ്പള്ളി വൈറ്റില റൂട്ടിൽ ചക്കര പറമ്പിലാണ് ലോറി അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ക്ലീനർക്ക് കൈക്ക് പരിക്കേറ്റു. ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റാനുളള ശ്രമം പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് ലോറികൾ റോഡിൽ വീണ സാഹചര്യത്തിൽ വൈറ്റില ഇടപ്പള്ളി റൂട്ടിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.

Related Articles

Back to top button