ദേശീയപാത നിർമ്മാണത്തിലെ അപാകത പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ അയക്കും. കേന്ദ്രമന്ത്രി കെ.സി വേണുഗോപാൽ എം.പിയ്ക്ക് ഉറപ്പുനൽകി

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ജനങ്ങൾക്കുണ്ടായ യാത്രക്ലേശം പരിഹരിക്കുന്നതിന് മന്ത്രിതലയിടപെടൽ തേടി കെസി വേണുഗോപാൽ എം പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.


ദേശീയപാത 66 ൻ്റെ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വലിയ പ്രശ്നങ്ങളും ദുരിതവും ഉണ്ടാക്കുകയാണ്. പാർലമെന്റിൽ കെസി വേണുഗോപാൽ എം പി ഈ വിഷയം ഉന്നയിക്കുകയും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അപാകതകൾ പരിശോധിക്കാൻ എൻഎച്ച് പ്രതിനിധി സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാതാനിർമ്മാണത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥനെ അയക്കാം എന്ന് മന്ത്രി ഉറപ്പുനൽകിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും കൂടിക്കാഴ്ചയിൽ കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

കായംകുളത്ത് പില്ലർ എലിവേറ്റഡ് ഹൈവേയ്ക്ക് വേണ്ടി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളും അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും കെസി വേണുഗോപാൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിന് ഉദ്യോഗസ്ഥനെ അടിയന്തരമായി അയക്കാമെന്ന് മന്ത്രി കെസി വേണുഗോപാലിന് ഉറപ്പു നൽകി. ഉദ്യോഗസ്ഥ സന്ദർശന ശേഷം അവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെസി വേണുഗോപാൽ എംപിയുമായി ചർച്ച നടത്താമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി

Related Articles

Back to top button