ദേശീയപാതാ നിർമാണം; റോഡരികിൽ ഇറക്കിയ ചെളിയുടെ ദുർഗന്ധം സഹിക്കാനാകാതെ നാട്ടുകാർ…

അമ്പലപ്പുഴ: ദേശീയപാതാ നിർമാണത്തിന്‍റെ ഭാഗമായി ചെളി ഇറക്കിയത് നാട്ടുകാർക്ക് ദുരിതമാകുന്നു. റോഡരികിൽ വൻ തോതിലാണ് ചെളി കൂട്ടിയിട്ടിരിക്കുന്നത്. ദേശീയപാതാ വികസനത്തോടനുബന്ധിച്ച് ഓട നിർമിച്ച ശേഷം പൈപ്പുകൾ സ്ഥാപിച്ചിരുന്നു. പൈപ്പിട്ടശേഷമുള്ള വിടവുകൾ അടക്കാനാണ് വിവിധ പാടശേഖരങ്ങളിൽ നിന്നുള്ള ചെളി ദേശീയ പാതയോരത്ത് ഇറക്കിയിരിക്കുന്നത്.

പുറക്കാട്, പഴയങ്ങാടി, തോട്ടപ്പള്ളി ഒറ്റപ്പന, മാത്തേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ചെളി നിറച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ഗ്രാവൽ നിറക്കേണ്ടതിന് പകരം ഇറക്കിയ ചെളി അതിരൂക്ഷമായ ദുർഗന്ധമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുമൂലം പ്രദേശവാസികൾ ദുരിതത്തിലായിരിക്കുകയാണ്. അധികൃതർ ഇടപെട്ട് അടിയന്തിരമായി ചെളി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button