ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുണ്ടക്കൈയിൽ കേന്ദ്രം വിന്യസിച്ചത് 1200ലധികം രക്ഷാപ്രവർത്തകരെ…

മുണ്ടക്കൈ ഉരുൾ പൊട്ടലിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി എൻഡിആർഎഫ്, കരസേന, വ്യോമസേന, നാവികസേന, അഗ്നിശമനസേന, സിവിൽ ഡിഫൻസ് തുടങ്ങി 1200ലധികം രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി കേന്ദ്രം. ഡോക്ടർമാരടക്കമുള്ള നൂറിലേറെ ആംബുലൻസുകളും മറ്റ് മെഡിക്കൽ ജീവനക്കാരും വയനാട്ടിലേക്ക് നിയോഗിക്കപ്പെട്ടു. 71 മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനത്തിൽ നിർണായകമായ ബെയ്ലി പാലം സൈന്യം നിർമ്മിച്ചു. എൻഡിആർഎഫ് സംഘം ഇതിനോടകം 30 പേരെ ദുരന്ത ബാധിത മേഖലയിൽ നിന്ന് രക്ഷിച്ചതായും 520 പേരെ മാറ്റിപ്പാർപ്പിച്ചതായും 112 മൃതദേഹങ്ങൾ കണ്ടെത്തിയതായും കേന്ദ്രം വിശദമാക്കുന്നു.

Related Articles

Back to top button