ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയും ഭാര്യയും സിപിഎം എംപിമാരും…

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരിത ബാധിതർക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയും ഭാര്യയും സിപിഎം എംപിമാരും. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയും നൽകി. കൂടാതെ സിപിഎം എംപിമാർ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സിപിഎം അംഗങ്ങൾ സംഭാവന ചെയ്യുന്നത്.

കെ രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസൻ, എ എ റഹിം, സു വെങ്കിടേശൻ, ആർ സച്ചിതാനന്തം എന്നീ അംഗങ്ങൾ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്ന് മാർഗരേഖ പ്രകാരം പുനർനിർമാണ പദ്ധതികൾക്കും സഹായം നൽകുമെന്നും നേതാക്കൾ അറിയിച്ചു.

Related Articles

Back to top button