ദുരിതബാധിതർക്കായി സഹായം തേടി വയനാട് കളക്ടർ…ഭക്ഷണം, വസ്ത്രം, കുടിവെള്ളം എന്നിവ ആവശ്യം…

വയനാട്ടിൽ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് വയനാട് ജില്ലാ കളക്ടര്‍. ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങള്‍ നല്‍കുവാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ വയനാട് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button