ദുരന്തബാധിതരിൽ നിന്ന് ഇഎംഐ പിടിച്ചത് അന്വേഷിക്കും….വായ്പ മൊറട്ടോറിയം ഉടൻ തീരുമാനിക്കും…
ദുരന്ത ബാധിതരുടെ വായ്പ മൊറട്ടോറിയവുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഉടൻ തീരുമാനിക്കുമെന്ന് എസ്എൽബിസി ജനറൽ മാനേജർ കെഎസ് പ്രദീപ്. വായ്പയെടുത്ത ദുരന്ത ബാധിതരിൽ നിന്നും ഇഎംഐ ഈടാക്കുന്നത് ഒഴിവാക്കാനുള്ള നിർദേശം നൽകുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും കെഎസ് പ്രദീപ് പറഞ്ഞു.
ചൂരൽമലയിൽ കേരള ഗ്രാമീൺ ബാങ്കും കേരള ബാങ്കും ഉൾപ്പെടെ ബാങ്കുകൾ നൽകിയിട്ടുള്ളത് 29 കോടിയോളം രൂപയുടെ വായ്പയാണ്. മേപ്പാടിയിൽ 7 ബാങ്കുകളുമുണ്ട്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ എല്ലാ ബാങ്കുകളും തമ്മിലുള്ള യോഗം നടന്നുകഴിഞ്ഞു. യോഗത്തിൽ റിസർവ്വ് ബാങ്കിന്റെ ഉൾപ്പെടെയുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. എന്നാൽ വായ്പയുമായി ബന്ധപ്പെട്ട് ആർബിഐ ഗൈഡ് ലൈൻ അനുസരിച്ച് മാക്സിമം റിലീഫ് നൽകാനാണ് തീരുമാനിച്ചതെന്നും കെഎസ് പ്രദീപ് പറഞ്ഞു.