ദുബായിൽ മൂന്ന് ഇന്ത്യക്കാർ വിഷം കഴിച്ച് മരിച്ച നിലയിൽ…

ദുബായിയിൽ മൂന്ന് ഇന്ത്യക്കാരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ക്ലീനിം​ഗ് കമ്പനിയിലെ തൊഴിലാളികളായ യുവാക്കളാണ് മരിച്ചത്. രാജസ്ഥാൻ ഉദ്യപൂർ സ്വദേശികളായ രാംചന്ദ്ര (36), പരശ് റാം ​ഗ‍ർജാർ (23),ശ്യാംലാൽ ​ഗുർജാർ(29) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്ന മൂന്നു പേരേയും ഇന്ന് രാവിലെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടനെ പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടനാപ്പള്ളി അറിയിച്ചു.

Related Articles

Back to top button