ദില്ലി വസന്ത് വിഹാറിൽ മതിലിടിഞ്ഞുണ്ടായ അപകടം..ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി..

ഡൽഹിയിൽ കനത്ത മഴയിൽ വസന്ത് വിഹാർ പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരണം രണ്ടായി.കുഴിയിൽ വീണ് കാണാതായ ഒരു തൊഴിലാളിയുടെ മൃതദഹം കൂടി കണ്ടെത്തി.ഒരാൾക്കായി ഇപ്പോളും തിരച്ചിൽ തുടരുകയാണ്.ബിഹാർ ,മധ്യപ്രദേശ് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണ് മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്.എൻഡിആർഎഫും അഗ്നിശമന സേനയും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button