ദില്ലി മുന്‍ പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍….
മുന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞയാഴ്ചയാണ് ലവ്‌ലി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചത്. പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ നേതൃത്വത്തില്‍ നാല് മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നത്.ബിജെപിയില്‍ അവസരം തന്നതിന് ലവ്‌ലി പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങളെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം പ്രയത്‌നിക്കും. തങ്ങളെകൊണ്ട് കഴിയുന്നത് ചെയ്യുമെന്നും ലവ്‌ലി പറഞ്ഞു.