ദില്ലി മുഖ്യമന്ത്രിയുടെ വസതിയിൽ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം….സുനിത കെജ്‍രിവാൾ..

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ദില്ലി മുഖ്യമന്ത്രിയുടെ വസതിയിൽ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഭാര്യ സുനിത കെജ്‍രിവാൾ. കെജ്‍രിവാൾ ജയിലിൽ തുടരുന്നതിനെ കുറിച്ചാണ് സുനിത കെജ്‍രിവാളിന്റെ പ്രതികരണം.

തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കാൻ ഏകാധിപത്യത്തിന് കഴിയും, പക്ഷേ ഹൃദയത്തിലെ രാജ്യസ്നേഹത്തെ എങ്ങനെ തടയും എന്നാണ് സുനിത സോഷ്യൽ മീഡിയ പ്ലാറ്റേഫോമായ എക്സിൽ കുറിച്ചത്. ദില്ലി സർക്കാരിനായി മന്ത്രി അതിഷിയെ പതാക ഉയർത്താൻ അനുവദിക്കണം എന്ന കെജ്‍രിവാളിന്‍റെ ആവശ്യം ലെഫ്റ്റനന്‍റ് ഗവർണർ തളളിയിരുന്നു. മന്ത്രി കൈലാഷ് ഗെലോട്ടാണ് ഔദ്യോഗിക പരിപാടിയിൽ ലെഫ്റ്റനന്‍റ് ഗവർണറുടെ നിർദ്ദേശ പ്രകാരം പതാക ഉയർത്തിയത്.

Related Articles

Back to top button