ദില്ലി മുഖ്യമന്ത്രിയായി ആതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും…
ദില്ലി മുഖ്യമന്ത്രിയായി ആതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.വൈകീട്ട് 4:30ന് ദില്ലി രാജ്നിവാസിലാണ് സത്യപ്രതിജ്ഞ. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത് എന്നിവർ മന്ത്രിമാരാകും. മുകേഷ് അഹ്ലാവത് മാത്രമാണ് മന്ത്രിസഭയിലെ പുതുമുഖം. ഈ മാസം 26, 27 തീയതികളിൽ ദില്ലി നിയമസഭ സമ്മേളനം ചേരും. നാളെ കെജ്രിവാൾ ജനത കി അദാലത്ത് എന്ന പേരിൽ ജന്തർമന്തറിൽ പൊതുപരിപാടി സംഘടിപ്പിക്കും…