ദില്ലിയില്‍ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പാക് വ്യോമമേഖലയിൽ പ്രവേശിച്ചു…പിന്നാലെ….

ലണ്ടലിനേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോയിങ് 787-8 പാകിസ്ഥാൻ വ്യോമമേഖലയിൽ പ്രവേശിച്ചു. ഇന്നലെ രാവിലെ 7.15ന് ദില്ലിയിലെ ഇന്ദിര​ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനമാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് പാകിസ്ഥാൻ മേഖലയിൽ പ്രവേശിച്ചത്. എന്നാൽ, 30 മിനിറ്റിനുള്ളിൽ വിമാനം തിരികെ ദില്ലി വിമാനത്താവളത്തിലെത്തി. പാകിസ്ഥാൻ വ്യോമമേഖലയിൽ 36000 അടി ഉയരത്തിലായിരുന്നു വിമാനം പറന്നത്. ചില സാങ്കേതിക കാരണങ്ങളാൽ വിമാനം തിരികെ ദില്ലിയിലേക്ക് തിരിക്കുകയാണെന്നും പൈലറ്റ് അറിയിച്ചതായി യാത്രക്കാരൻ പറഞ്ഞു.

Related Articles

Back to top button