ദില്ലിയിലെ ആദായ നികുതി ഓഫീസിൽ തീപിടുത്തം…ആളപായമില്ല..

ദില്ലിയിലെ ആദായ നികുതി ഓഫീസിൽ തീപിടുത്തം. ഐടിഒ ഏരിയയിലെ ഇൻകം ടാക്സ് സി.ആർ ബിൽഡിങിൽ ചെവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവമെന്ന് ദില്ലി ഫയർ സർവീസസ് ഉദ്യോഗസ്ഥർ അറിയിച്ചു. ആളപയാമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പഴയ പൊലീസ് ആസ്ഥാനത്തിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. വൈകുന്നേരം 3.07ന് വിവരമറിയിച്ചു കൊണ്ട് ഫയർ ഫോഴ്സിന് ഫോൺ കോൾ ലഭിച്ചു. ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഉടൻ തന്നെ ആരംഭിച്ചു. ഇരുപതോളം യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. പൊലീസ് അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Related Articles

Back to top button