ദിണ്ടിഗലില്‍ സിപിഎമ്മിന് എതിരാളി എസ്ഡിപിഐ
തമിഴ്നാട്ടിൽ സി.പി.എം മത്സരിക്കുന്ന ദിണ്ടിഗൽ ലോക്സഭാ മണ്ഡലത്തിൽ എതിരാളി എസ്ഡിപിഐ. എ.ഐ.എ.ഡി.എം.കെ സഖ്യത്തിലാണ് ദിണ്ടിഗലിൽ എസ്ഡിപിഐ മത്സരിക്കുന്നത്. ഡിഎംകെ സഖ്യത്തിലാണ് സിപിഎമ്മിന്റെ മത്സരം. കോയമ്പത്തൂർ സീറ്റ് സി.പിഎമ്മിൽ നിന്ന് ഏറ്റെടുത്തതിന് പകരമാണ് ഡി.എം.കെ, ദിണ്ടിഗൽ സീറ്റ് സി.പിഎ.മ്മിന് നൽകിയത്. എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം പാർട്ടിയെ സഹായിക്കുമെന്ന് എസ്ഡിപിഐ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ എഐഎഡിഎംകെ എൻഡിഎ സഖ്യത്തിലായിരുന്നു. എന്നാൽ, എഐഎഡിഎംകെ എൻഡിഎ വിട്ടതിന് ശേഷമാണ് സഖ്യമുണ്ടാക്കിയതെന്നും എസ്ഡിപിഐ നേതാക്കൾ പറയുന്നു.