ദളിതനായ കുട്ടിയുടെ മുടിവെട്ടാൻ വിസമ്മതിച്ചു..ബാർബർ ഷോപ്പ് ഉടമയും മകനും അറസ്റ്റിൽ….
കുട്ടിയുടെ മുടി വെട്ടാൻ വിസമ്മതിച്ച ബാർബർ ഷോപ്പ് ഉടമയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ജാതി ചൂണ്ടിക്കാട്ടിയായിരുന്നു മുടിവെട്ടാൻ വിസമ്മതിച്ചത് .തമിഴ്നാട്ടിലാണ് സംഭവം .സംഭവത്തിൽ ധർമപുരി കീരൈപ്പട്ടി സ്വദേശികളായ ചിന്നയ്യൻ (56) മകൻ യോഗേശ്വർ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേളപ്പാറ ദളിത് കോളനിയിൽ താമസിക്കുന്ന 17കാരൻ കഴിഞ്ഞ വ്യാഴാഴ്ച ബാർബർ ഷോപ്പിലെത്തിയപ്പോൾ ജാതി ചൂണ്ടിക്കാട്ടി യോഗേശ്വർ മുടി വെട്ടാൻ വിസമ്മതിക്കുകയായിരുന്നു.