ദയവ് ചെയ്ത് നിർത്താമോ… വ്യത്യസ്ത രുചിയിലുള്ള മാംഗോ ബിരിയാണി….
ബിരിയാണിയുടെ ഒരു വ്യത്യസ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. വ്യത്യസ്ത രുചിയിലുള്ള ഈ മാംഗോ ബിരിയാണി ഭക്ഷണ പ്രേമികൾക്കിടയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ചില വിചിത്രമായ പാചക പരീക്ഷണങ്ങൾ നല്ല വിമർശനങ്ങൾ നേടാറുമുണ്ട്.
വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് മുംബൈയിലെ ബേക്കറായ ഹീന കൗസർ റാഡ് ആണ്. വീഡിയോയിൽ ഹീന തൻ്റെ മാംഗോ ബിരിയാണി ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്നു. മാംഗോ ബിരിയാണി ഉഷ്ണമേഖലാ വേനൽക്കാല പാർട്ടി.. എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ അവർ പങ്കുവച്ചിരിക്കുന്നത്. ബാർബി, സ്പൈഡർമാൻ ബിരിയാണികൾ ഉൾപ്പെടുന്ന ഹീനയുടെ പാചക കണ്ടുപിടിത്തങ്ങൾ മുമ്പും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സ്ത്രീയ്ക്ക് എന്ത് പറ്റി എന്നാണ് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തതു. ദയവ് ചെയ്ത് നിർത്താമോ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു.