തോരാ മഴ..റേഷൻ കടയിൽ വെള്ളം കയറി..സാധനങ്ങൾ നശിച്ചു…

അമ്പലപ്പുഴ: ശക്തമായ മഴയെത്തുടർന്ന് കളർകോട് റേഷൻ കടയിൽ വെള്ളം കയറി. നിരവധി ചാക്ക് ധാന്യങ്ങൾ വെള്ളം കയറി നശിച്ചു.കളർകോട് എസ്.ഡബ്ല്യു.എസ് ജംഗ്ഷനിലെ എ.ആർ.സി 164 നമ്പർ റേഷൻ കടയിലാണ് കനത്ത മഴയിൽ വെള്ളം കയറിയത്.22 ചാക്ക് ധാന്യങ്ങൾ പൂർണമായും 20 ചാക്ക് ഭാഗികമായും നശിച്ചു.കടക്കുള്ളിൽ 3 അടിയോളം വെള്ളമുണ്ട്.റ്റി.എസ്.ഒയുടെ നിർദ്ദേശപ്രകാരം സാധനങ്ങൾ ലൈസൻസിയുടെ വീട്ടിലേക്ക് മാറ്റി.

Related Articles

Back to top button