തോരാമഴ… ദുരിതവഴിയിൽ മാവേലിക്കര….

മാവേലിക്കര- രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ മാവേലിക്കരയിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിലായി. കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 26 കുടുംബോമങ്ങളിൽ നിന്ന് 74 പേരെയാണ് ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്നത്. താലൂക്കിൽ 9 വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കനത്ത മഴയൽ കണ്ണമംഗലം വില്ലേജിൽ മറ്റം വടക്ക് മുറിയിൽ മണ്ഡപത്തിൻ്റെ കിഴക്കതിൽ സുനിൽ കുമാർ, കടവൂർ മുറിയിൽ കുത്തുകുഴി വീട്ടിൽ ശാരദാമ്മ എന്നിവരുടെ വീടുകളുടെ മുകളിൽ മരം വീണ് ഭാഗീക നഷ്ടം സംഭവിച്ചു. തഴക്കര വില്ലേജിൽ ഇറവങ്കര എൽ.പി സ്കൂളിന് കിഴക്ക് പ്ലാവിളയിൽ മോഹനന്റെ വീട് മഴയിൽ ഭാഗികമായി തകർന്നു. ഭരണിക്കാവ് പള്ളിക്കൽ നടുവിലെമുറി മാങ്ങാട്ടുതറയിൽ ബാബുവിന്റെ ഒറ്റമുറി വീടിന്റെ ഓടുമേഞ്ഞ മേൽക്കൂര ശക്തമായ മഴയിൽ തകർന്നു. കൈത തെക്ക് നല്ലോട്ടിൽ തെക്കതിൽ ഇന്ദിരയുടെ വീടിൻ്റെ മേൽക്കൂര ശക്തമായ മഴയിൽ ഭാഗീകമായി തകർന്നു. ഭരണിക്കാവ് മഞ്ചാടിത്തറ ചേലക്കാട്ട് വടക്കതിൽ രോഹിണിയുടെ വീടിന്റെയും പുറത്തുള്ള കുളിമുറിയുടേയും ഷീറ്റ് പാകിയ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചു. വള്ളികുന്നം സമീർ മനസിലിൽ റംലാബീവിയുടെ വീടിനു മുകളിൽ തെക്ക് വീണു കേടുപാട് സംഭവിച്ചു. പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര കണ്ണാട്ട് കിഴക്കേതിൽ ഷീജ കുമാരിയുടെ വീടിൻറെ മേൽക്കൂര ശക്തമായ കാറ്റിലും മഴയിലും തകർന്നു. പെരിങ്ങാല വില്ലേജിൽ മലമേൽ പടീറ്റതിൽ കോശി വർഗ്ഗീസിന്റെ വീടിന് മഴയിൽ ഭാഗീകമായ കേടുപാടുകൾ സംഭവിച്ചു.

വള്ളിക്കുന്നം വില്ലേജിലാണ് താലൂക്കിലെ ആദ്യ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്. അരീക്കര എൽ.പി.എസിൽ തുടങ്ങിയ ക്യാമ്പിൽ 18 കുടുംബളിൽ നിന്നായി 55 പേരണ് ക്യാമ്പിൽ എത്തിയിട്ടുള്ളത്. രണ്ടാമത്തെ ക്യാമ്പ് തെക്കേക്കര വില്ലേജിൽ മുള്ളിക്കുളങ്ങര ഗവ.എൽ.പി.എസിൽ ആരംഭിച്ചു. ഇവിടെ മൂന്ന് കുടുംബങ്ങളിൽ നിന്നായി ആറ് പേരേയാണ് ക്യാമ്പിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മാവേലിക്കര താലൂക്കിലെ മൂന്നാവത്തെ ദുരിതാശ്വാസ ക്യാമ്പ് കണ്ണമംഗലം വില്ലേജിൽ പനച്ചമൂട് ഗവ.യു.പി.എസിൽ ആരംഭിച്ചു. ഇവിടെ 5 കുടുംബങ്ങളിൽ നിന്നായി 13 അംഗങ്ങളെ പാർപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button