തോമസ് ഐസകിനെ ന്യായീകരിച്ച് കിഫ്ബി സി.ഇ.ഒ ഹൈക്കോടതിയിൽ……

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ മുന്‍ ധനമന്ത്രി തോമസ് ഐസകിനെ ന്യായീകരിച്ച് കിഫ്ബി സി,ഇ.ഒ ഹൈക്കോടതിയിൽ. മസാല ബോണ്ട് ഇറക്കിയതിന്‍റെയും ഫണ്ട് വിനിയോഗത്തിന്‍റെയും പ്രധാന ഉത്തരവാദിത്തം തോമസ് ഐസകിനാണെന്ന ഇഡി വാദം തെറ്റാണെന്നാണ് കിഫ്ബി സി.ഇ.ഒ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കിഫ്ബി ശേഖരിച്ച പണത്തിന്‍റെ വിനിയോഗം കൂട്ടായെടുക്കുന്ന തീരുമാനമാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്ന ചുമതലയ്ക്കപ്പുറം തോമസ് ഐസകിന് മാത്രമായി പ്രത്യേക റോൾ കിഫ്ബിയിലില്ല. മസാല ബോണ്ട് ഇറക്കിയതിന്റെയും ഫണ്ട് വിനിയോഗത്തിന്റെയും പ്രധാന ഉത്തരവാദിത്വം ഐസക്കിനാണെന്ന ഇഡി വാദം തെറ്റാണ്. ഇത്തരം വാദം തെറ്റിദ്ധാരണ ഉണ്ടാക്കാനാണെന്നും ഇഡി സത്യവാങ്മൂലം കിഫ്ബിയുടെ ഭാവി പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും കിഫ്ബി ഹൈക്കോടതിയയെ അറിയിച്ചു.

Related Articles

Back to top button