തോട്ടപ്പള്ളി ഹാർബറിൽ ഭീതി പരത്തി മൂർഖൻ പാമ്പ്…
അമ്പലപ്പുഴ:തോട്ടപ്പള്ളി ഹാർബറിൽ വലയിൽ കുടുങ്ങിയ നിലയിൽ മൂർഖനെ കണ്ടത് ഭീതി പരത്തി. കോസ്റ്റൽ പൊലീസിന്റെ ഇടപെടലിൽ പാമ്പിനെ വനപാലകർക്ക് കൈമാറി.ജന തിരക്കേറിയ തൊട്ടപ്പളി ഹാർബറിന് സമീപം ഉഗ്ര വിഷം ഉള്ള മൂർഖൻ പാമ്പിനെ ജീവനോടെ വലയിൽ കുടുങ്ങിയ നിലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സി.പി.ഒ ഷെജീർ ആണ് ആദ്യം കണ്ടത്. ഉടൻ തന്നെ ഷെജീർ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. കോസ്റ്റൽ സ്റ്റേഷൻ ഐ .എസ്. എച്ച് ഒ. വിനോദിന്റെ നിർദേശ പ്രകാരം പാമ്പ് പിടത്തത്തിൽ പ്രവീണ്യം നേടിയ വനം വകുപ്പിന്റെ ഡിസ്ട്രിക്ട് ഫെസിലിറ്റെറ്റർ സജി തൊട്ടപ്പള്ളി യെ ഉടൻ വിവരം അറിയിച്ചു. സജി
ജീവനോടെ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. നിരവധി മത്സ്യത്തൊഴിലാളികൾ ജോലി കഴിഞ്ഞു വിശ്രമിക്കുന്ന ഭാഗത്ത് ആണ് പാമ്പിനെ കണ്ടെത്തിയത്. പൊലീസിന്റെ സമയോചിത ഇടപെടൽ മൂലമാണ് പാമ്പിനെ പിടികൂടാനായത്. മത്സ്യ തൊഴിലാളികൾക്കായി വിവിധ വിഷപ്പാമ്പുകളെ കുറിച്ച് ക്ലാസ്സും, മുൻകരുതലുകളെ കുറിച്ച് ബോധവത്കരണവും നടത്തിയാണ് പോലീസ് മടങ്ങിയത്.കോസ്റ്റൽ വാർഡന്മാരും പങ്കെടുത്തു.