തോട്ടപ്പള്ളിയിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ….

അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തോട്ടപ്പള്ളി ഒറ്റപ്പന വാടയിൽ സ്യാം – അജിത ദമ്പതികളുടെ മകൻ അർജുൻ (25)നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പകൽ ആരും വീട്ടിലില്ലായിരുന്നു. 3 മണിയോടെയാണ് വീട്ടുകാർ കണ്ടത്.ഉടൻ തന്നെ അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു.പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അർജുൻ അവിവാഹിതനാണ്. മരണ കാരണം വ്യക്തമല്ല. സഹോദരി: അമൃത.

Related Articles

Back to top button