തോക്കുമായെത്തിയ യുവാവ് മുഖ്യമന്ത്രിയെ ഹാരമണിയിച്ചു..തെരഞ്ഞെടുപ്പ് റാലിക്കിടെ വൻ സുരക്ഷ വീഴ്‌ച….

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ വൻ സുരക്ഷ വീഴ്‌ച.ബെംഗളൂരു സെൻട്രൽ, സൗത്ത് ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായി പ്രചാരണത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെ അരയിൽ തോക്കുമായെത്തിയ ഒരാൾ മുഖ്യമന്ത്രിക്ക് മാലയണിയിക്കുകയായിരുന്നു .സംഭവത്തിൽ സിദ്ധാപൂർ സ്വദേശി റിയാസ് അഹമ്മദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

തിങ്കളാഴ്‌ച വിൽസൺ ഗാർഡന് സമീപം തുറന്ന വാഹനത്തിലാണ് അദ്ദേഹം പ്രചാരണം നടത്തിയത്. ഇവിടെ വച്ചായിരുന്നു സിദ്ധാപൂരിലെ കോൺഗ്രസ് പ്രവർത്തകനായ റിയാസ് അഹമ്മദ് പ്രചാരണ വാഹനത്തിൽ കയറി മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഹാരമണിയിച്ചത്.ഈ സമയം ഇയാളുടെ അരയിൽ തോക്കുണ്ടായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുകയാണ്.പരിശോധന നടത്തിയ ശേഷമേ ഇസഡ് ലെവൽ സുരക്ഷയുള്ള മുഖ്യമന്ത്രിമാരുടെ അടുത്തേക്ക് ആളുകളെ കടത്തി വിടാറുള്ളൂ.എന്നാൽ, ഈ സുരക്ഷ മാനദണ്ഡങ്ങളൊക്കെ ലംഘിച്ചുകൊണ്ടാണ് തോക്കുമായി എത്തിയ ഒരാൾ മുഖ്യമന്ത്രിയെ ഹാരമണിയിച്ചത്. തുടർന്ന് സുരക്ഷ വീഴ്‌ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി .

Related Articles

Back to top button