തോക്കുചൂണ്ടി ഭീഷണി..ആലപ്പുഴയിൽ ഒരാൾ പിടിയിൽ….
ആലപ്പുഴ മാരാരിക്കുളത്ത് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മണ്ണഞ്ചേരി സ്വദേശി അനൂപ് ആണ് പിടിയിലായത്.ഇദ്ദേഹത്തിന്റെ കൂട്ടാളിയായ അനൂപ് ഒളിവിലാണ്. ഇന്നലെ രാത്രി കണിച്ചുകുളങ്ങരയിൽ വച്ചായിരുന്നു സംഭവം. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് പ്രതികൾ കണ്ണൂർ തളിപ്പറമ്പ് സ്വദേശി അഭിഷേകിൻ്റെ നേരെ തോക്കുചൂണ്ടി ഭീഷണി പെടുത്തുകയായിരുന്നു.അഭിഷേകിൻ്റെയും പ്രതിയുടെയും മൊഴിയെടുത്തതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ സാധിക്കുകയുള്ളെന്ന് പൊലീസ് പറഞ്ഞു.