തൊഴിലുറപ്പ് സമ്പാദ്യം കൂട്ടിവെച്ചു.. ആകാശം മുട്ടുന്ന സ്വപ്നത്തിലേക്ക് ഒരുകൂട്ടം അമ്മമാർ…

കോട്ടയം: പനച്ചിക്കാട്ടെ ഒരു കൂട്ടം തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ തങ്ങളുടെ ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ്. പണിയെടുത്ത് സ്വരുക്കൂട്ടിയ പണം കൊണ്ട് അവർ ആ സ്വപ്നത്തിലേക്ക് എത്തുന്നു. ആ സ്വപ്നം എന്താണെന്നോ? ഒരു വിമാനയാത്ര. നെടുമ്പാശ്ശേരിയിൽ നിന്ന് ബെഗളൂരുവിലേക്ക് ഇന്ന് വൈകിട്ട് വിമാനം കയറാൻ തയ്യാറെടുക്കുകയാണ് ഇവർ. കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ 12ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ. ഇവരെല്ലാം കൂടി ഒരു വിമാനയാത്ര പോകാൻ ഒരുങ്ങുകയാണ്. തൊഴിലുറപ്പ് ജോലിയിലൂടെ അവർ കഷ്ടപ്പെട്ട് നേടിയെടുത്ത പണം സ്വരൂപിച്ചാണ് വിമാനത്തിന് 24 പേർ ടിക്കറ്റെടുത്ത് ബം​ഗളൂരുവിലേക്ക് അവർ വിമാനയാത്ര നടത്തുന്നത്.

ഭയങ്കര ഭാ​ഗ്യം എന്നാണ് കൂട്ടത്തിലെ ഏറ്റവും മുതിർന്ന ആളായ ചെല്ലമ്മയമ്മ പറയുന്നത്. ട്രെയിനിൽ വിമാനത്തിൽ കയറാൻ പേടിയൊന്നുമില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. വിമാനത്തിൽ ബെം​ഗളുരിലെത്തി അവിടെ നിന്ന് തിരികെ ട്രെയിനിൽ വരാനാണ് തീരുമാനം. അടുത്ത യാത്ര ദില്ലിയിലേക്ക്, പാർലമെന്റ് കാണാനാണെന്നും ഈ വീട്ടമ്മമാർ പറയുന്നു. അതിന് ഇപ്പോഴേ പൈസ സ്വരൂക്കൂട്ടുകയാണ്.

Related Articles

Back to top button