തേനീച്ച കുത്തേറ്റ് വയോധിക മരിച്ചു.

ഇടുക്കി: തേനീച്ച കുത്തേറ്റ് വയോധിക മരിച്ചു. അൻപതേക്കർ പനച്ചിക്കമുക്കത്തിൽ എംഎൻ തുളസി (85) ആണ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞ് തേനീച്ച കുത്തേറ്റ തുളസിയെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

ഇന്നലെ ഉച്ച തിരിഞ്ഞ് വീട്ടിലെ സിറ്റൗട്ടില്‍ കൊച്ചുമകള്‍ക്കൊപ്പമിരിക്കവെ വീട്ടിലെ ആട്ടിൻ കൂടിനുള്ളില്‍ നിന്ന് ആടുകളുടെ ബഹളം കേട്ട് എന്താണെന്ന് നോക്കാൻ പോയതായിരുന്നു തുളസി. ഇവിടെ സമീപത്തുണ്ടായിരുന്ന പെരുന്തേനീച്ച കൂട് ഇളകിയതായിരുന്നു. ഇതോടെ തുളസിക്ക് നേരെയും തേനീച്ച ആക്രമണമുണ്ടായി. ആദ്യം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ ഇവരെ പിന്നീട് തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Back to top button