തേഞ്ഞിപ്പാലം പോക്‌സോ കേസ്..തുടക്കം മുതല്‍ കേസ് അട്ടിമറിയ്ക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന് ഇരയുടെ മാതാവ്….

തേഞ്ഞിപ്പാലം പോക്‌സോ കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഇരയുടെ മാതാവ് . പൊലീസ് തുടക്കം മുതല്‍ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് ഇരയുടെ മാതാവ് പറയുന്നത് .പ്രോസിക്യൂട്ടര്‍ കേസിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയില്ല. പ്രതികളെ വെറുതെ വിട്ടത് ഇരയോടുള്ള നീതികേടാണെന്നും അവര്‍ പ്രതികരിച്ചു .

തേഞ്ഞിപ്പാലം പോക്‌സോ കേസില്‍ രണ്ട് പ്രതികളെയും കഴിഞ്ഞ ദിവസം കോഴിക്കോട് പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു.കേസിന്റെ അന്വേഷണ ഘട്ടത്തില്‍ പെൺകുട്ടി ആത്മഹത്യ ചെയ്തത് വിചാരണയെ പ്രതികൂലമായി ബാധിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.

Related Articles

Back to top button