തെളിവില്ല..കൂടോത്ര വിവാദത്തിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്…

കോൺഗ്രസ് ആസ്ഥാനത്തും കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ വീട്ടിലും കൂടോത്രം കണ്ടെത്തിയ സംഭവത്തിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. സുധാകരൻ പരാതി നൽകിയാൽ മാത്രമേ തുടരന്വേഷണം നടത്തേണ്ടതുള്ളൂവെന്ന് കാട്ടി തിരുവനന്തപുരം മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം അവസാനിപ്പിച്ചു.കൂടോത്രം വച്ചതിന് തെളിവില്ലെന്നും സുധാകരന് പരാതിയില്ലെങ്കിൽ അന്വേഷണത്തിന് സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.

കെ.സുധാകരന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ കെപിസിസി ഓഫിസിലും കൂടോത്രം വച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ഒരു പൊതുപ്രവർത്തകനാണ് പൊലീസിൽ പരാതി നൽകിയത്.തുടർന്ന് കേസുമായി ബന്ധെപ്പട്ട സുധാകരനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പരാതിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.ഇതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത് .

Related Articles

Back to top button