തെലങ്കാന ഗവർണർ രാജിവച്ചു

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. തമിഴ്നാട്ടിൽ നിന്ന് ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കാനാണ് രാജിയെന്ന് റിപ്പോർട്ട് ഉണ്ട്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി തമിഴിസൈ സൗന്ദരരാജൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൂത്തുക്കിടിയിൽ നിന്ന് മത്സരിച്ച തമിഴിസൈ ഡിഎംകെയുടെ കനിമൊഴിയോട് വലിയ മാർജിനിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. 2019 വരെ തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈയെ ആ വർഷം സെപ്റ്റംബറിലാണ് തെലങ്കാന ഗവർണറാക്കിയത്.

Related Articles

Back to top button