തെറ്റ് സമ്മതിച്ച് രഞ്ജിത്ത്..രാജി ഉടൻ..അക്കാദമി അംഗങ്ങളെ അറിയിച്ചു….
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കുമെന്ന് അറിയിച്ച് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്ത്. ഇന്ന് തന്നെ രാജിവെയ്ക്കുമെന്ന് ചലച്ചിത്ര അക്കാദമി അംഗങ്ങളെ രഞ്ജിത്ത് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവെച്ചിരുന്നു. സിദ്ദിഖിന്റെ രാജിയോടെ രഞ്ജിത്തിന്റെ രാജിക്കും സമ്മർദമേറി. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമണ പരാതി ഉയർന്നത്.
രഞ്ജിത്തിൻ്റെ രാജിക്കായി കടുത്ത സമ്മർദമാണ് എൽ.ഡി.എഫിലും സർക്കാരിലുമുണ്ടായിരുന്നത്. രാജിവെക്കുകയാണ് നല്ലതെന്ന് മുന്നണിയിൽ ഒരു വിഭാഗം നിലപാടെടുത്തു. രഞ്ജിത്തിനെതിരെ ബംഗാളി നടി ഉയർത്തിയ ലൈംഗികാരോപണം കേരളത്തിന് അപമാനകരമായ സംഭവമാണെന്ന് സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞിരുന്നു.