തെറ്റ് തന്റേതെന്ന് സമ്മതിച്ച് ഡോക്ടർ..ശസ്ത്രക്രിയ കുടുംബത്തിന്‍റെ അനുമതിയോടെയല്ല..ചികിത്സാപ്പിഴവിൽ നിർണായക വിവരം പുറത്ത്….

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ മാറിയത് തൻ്റെ പിഴവുകൊണ്ട് സംഭവിച്ചതെന്ന് സമ്മതിച്ച് ഡോക്ടർ.ആറാം കൈവിരല്‍ നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിലാണ് നിര്‍ണായക വിവരം പുറത്തുവന്നത്.ശസ്ത്രക്രിയ കുടുംബത്തിൻറെ അനുമതിയോടെയല്ല എന്ന് ഡോക്ടർ നൽകിയ രേഖയാണിപ്പോള്‍ പുറത്തുവന്നത് . ശസ്ത്രക്രിയ കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുറിച്ചു. രേഖയിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന് വ്യക്തമാവുകയാണ്.

അതേസമയം സംഭവത്തിൽ കുടുംബം സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടിക്ക് ഭാവിയിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Related Articles

Back to top button