തെറ്റിദ്ധാരണക്ക് പുറത്തുണ്ടായ പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ത്ത് മനാഫും അര്‍ജുന്റെ കുടുംബവും…പിന്നീട്..

മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം നടത്തിയ വാര്‍ത്തസമ്മേളനവും ഇരുവരെയും സ്‌നേഹിക്കുന്നവര്‍ക്ക് വേദനയായിരുന്നു. ഇതിനിടെ സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ നല്‍കിയ പരാതിയില്‍ മാനാഫിനെതിരെ കേസെടുത്തത് അര്‍ജുന്റെ കുടുംബത്തിനും വേദനയായി മാറി.

ഇപ്പോഴിതാ മനാഫിനെയും അര്‍ജുനെയും സ്‌നേഹിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന കാര്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. ചാനലുകള്‍ തീര്‍ത്ത തെറ്റിദ്ധാരണകള്‍ തീര്‍ക്കാന്‍ വേണ്ടി ലോറിയുടമ മനാഫും അര്‍ജുന്റെ കുടുംബവും പരസ്പ്പരം കണ്ടു. എല്ലാം പരിഭവങ്ങളും തെറ്റിദ്ധാരണകളും പരസ്പ്പരം സംസാരിച്ചു തീര്‍ത്തു. ചാനലുകളെ അകറ്റി നിര്‍ത്തിയായിരുന്നു കൂടിക്കാഴ്ച്ച. ചാനലുകളിലെ റേറ്റിംഗിനായി ചിലര്‍ കരുവാക്കിയതോടെയാണ് നല്ല രീതിയില്‍ സൗഗാര്‍ദ്ദത്തില്‍ ആയിരുന്നരെ തെറ്റിച്ചതെന്ന വിലയിരുത്തല്‍ പോലുമുണ്ടായിരുന്നു.

Related Articles

Back to top button