തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം….
കായംകുളം :തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു.കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു (42) ആണ് മരിച്ചത്. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ് മരിച്ച ബാലു . മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി