തെരഞ്ഞെടുപ്പിന് കളം നിറഞ്ഞ് അപരന്മാർ….സഥാനാർത്ഥികൾക്ക് ഭീഷണി….

ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പ്രമുഖ സഥാനാർത്ഥികൾക്ക് ഭീഷണിയായി അപരന്മാർ. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അപരനായി സിപിഐഎം നേതാവ്. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജ് ആണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. അപരന്മാരെ ഗൗരവമായി കാണുന്നില്ലെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.മാവേലിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിനും അപരൻ. സ്വതന്ത്ര സ്ഥാനാർഥിയായി സുരേഷ് കുമാറാണ് രംഗത്തെത്തിയത്. കോഴിക്കോടും വടകരയിലും പ്രമുഖ സ്ഥാനാർഥികൾക്ക് 3 അപരന്മാരാണ്. കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് അപരന്മാരായി 3 പേരാണ് ഉള്ളത്.എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് 3 പേർ. വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് 3 അപരന്മാർ. ഷാഫി പറമ്പിലിന് 2 അപരൻ. എൻ കെ പ്രേമചന്ദ്രന് അപരനായി ഒരാൾ. കണ്ണൂരിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾക്ക് അപരന്മാരുണ്ട്. എം വി ജയരാജന് 3 അപരന്മാർ. യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് രണ്ട് അപരന്മാർ. ശശി തരൂരിന് ഒരു അപരൻ. അടൂർ പ്രകാശിന് രണ്ട് അപരന്മാർ.

Related Articles

Back to top button