തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണു…യുവാവ്….
പാലക്കാട്: തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണ് യുവാവ് മരിച്ചു. വല്ലപ്പുഴ തെങ്ങിന്‍വളപ്പ് മണ്ണാരംകുന്നത്ത് കുഞ്ഞിദുവിന്റെ മകന് നൗഷാദ് ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. വല്ലപ്പുഴ മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരംമുറിക്കാന്‍ എത്തിയതായിരുന്നു നൗഷാദ്. മരം മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ പട്ടാമ്പി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ടോടെ നൗഷാദിന്റെ മൃതദേഹം വല്ലപ്പുഴ യാറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഭാര്യ: റംലത്ത്. മക്കള്‍: ഇര്‍ഷാദ്, ഇര്‍ഷാന, റിന്‍സി, റിഷ്വാന്‍.